ഫിഞ്ച്, മാര്‍ഷ്, ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവര്‍ ഔട്ട്: ഓസ്‌ട്രേലിയന്‍ ടീമില്‍ അഴിച്ചുപണി

By Online Desk .10 01 2019

imran-azhar

 

 

സിഡ്നി: ഇന്ത്യക്കെതിരെയുള്ള ദയനീയ പ്രകടനം കണക്കിലെടുത്ത് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ അഴിച്ചുപണി നടത്തി. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്, സീനിയര്‍ താരം ഷോണ്‍ മാര്‍ഷ്, ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരെ ഒഴിവാക്കി. ഇരുപതുകാരനായ വില്‍ പുക്കോവ്സ്‌കിയെ ടീമില്‍ ഉള്‍പ്പടുത്തി. ഇവര്‍ക്ക് ടെസ്റ്റ് തലത്തില്‍ മികവ് കാട്ടാനായില്ലെന്ന് മുഖ്യ സെലക്ടര്‍ ട്രവര്‍ ഹെഡ് പറഞ്ഞു. ടിം പെയ്ന്‍ നായകനായ13 അംഗ ടീമിനെയാണ് ട്രവര്‍ ഹെഡ് പ്രഖ്യാപിച്ചത്. ഫോമിലുള്ള ജോ ബേണ്‍സിന്റെയും മാറ്റ് റെന്‍ഷോയുടെയും തിരിച്ചുവരവും സ്പിന്‍ ഓള്‍റൗണ്ടര്‍ മാര്‍നസ് ലാംബൂഷാനെ നിലനിര്‍ത്തിയതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ബേണ്‍സ് അവസാനമായി കളിച്ചത്.

 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച പേസ് ത്രയം മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസ്‌വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. വെറ്ററന്‍ പീറ്റര്‍ സിഡിലാണ് ടീമിലുള്ള മറ്റൊരു പേസര്‍. ആദ്യ ടെസ്റ്റ് ജനുവരി 24ന് ഗാബയിലും രണ്ടാം മത്സരം ഫെബ്രുവരി ഒന്നിന് കാന്‍ബെറയിലും ആരംഭിക്കും.

 

OTHER SECTIONS