ശ്രീജേഷ് തന്നെ നായകൻ

By Abhirami Sajikumar.28 Apr, 2018

imran-azhar

 

ദില്ലി: പി ആര്‍ ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ഹോക്കി ടീം നായകന്‍. വര്‍ഷാവസാനം വരെ ശ്രീജേഷ് നായകനായി തുടരുമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

 ഓഗസ്റ്റില്‍ ജക്കാര്‍ത്തയില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിലും ശ്രീജേഷ് നായകനാകുമെന്ന് ഉറപ്പായി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് ശ്രീജേഷിനെ നായകനായി തിരിച്ചുവിളിച്ചത്. മന്‍പ്രീത് സിംഗായിരുന്നു ശ്രീജേഷിന്റെ പകരക്കാരനായി ഇന്ത്യയെ നയിച്ചത്.

2016ലെ ചാമ്ബ്യന്‍സ് ട്രോഫിയിലാണ് ശ്രീജേഷ് ആദ്യം ഇന്ത്യന്‍ നായകനായത്. അഭിമാന വെള്ളിയുമായി ഇന്ത്യ തിളങ്ങിയതോടെ ശ്രീജേഷ് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് പരിക്കുമൂലം കുറച്ചുകാലം ഹോക്കിയില്‍ നിന്ന് ശ്രീജേഷ് വിട്ടുനിന്നു. ഇതിനുശേഷം ഈ വര്‍ഷം ജനുവരിയില്‍ ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്റിലൂടെയാണ് ശ്രീജേഷ് തിരിച്ചുവന്നത്. വനിതാ ടീം ക്യാപ്റ്റനായി റാണി രാംപാല്‍ തന്നെ തുടരും.

OTHER SECTIONS