2006ന് ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്

By സൂരജ് സുരേന്ദ്രന്‍.22 02 2021

imran-azhar

 

 

ആളുര്‍ (കര്‍ണാടക): വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തിൽ 5 വിക്കറ്റ് പ്രകടനവുമായി മലയാളി താരം എസ്.ശ്രീശാന്ത്.

 

ശ്രീശാന്ത് 2006ന് ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമാണ്.

 

മത്സരത്തില്‍ 49.4 ഓവറില്‍ ഉത്തര്‍ പ്രദേശ് 283 റണ്‍സിന് പുറത്തായി. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം ബാറ്റിങ് തുടരുന്നു.

 

9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

 

അതേസമയം 2021 ഐപിഎല്ലിന് മുന്നോടിയായി നടന്ന താര ലേലത്തിൽ നിന്നും ശ്രീശാന്തിനെ തഴഞ്ഞത് ആരാധകരെയും നിരശാരാക്കിയിരുന്നു.

 

292 പേരായി വെട്ടിക്കുറച്ച അന്തിമ പട്ടികയില്‍ നിന്ന് ശ്രീശാന്ത് പുറത്താകുകയായിരുന്നു.

 

OTHER SECTIONS