'ഷോർട് ഫൈൻ ലെഗിൽ ആരാണെന്ന് നോക്കി, അത് ശ്രീശാന്ത് ആയിരുന്നു'; ശ്രീശാന്തിന്റെ ക്യാച്ചിനെ കുറിച്ച് ഉത്തപ്പ

By Sooraj Surendran.25 05 2020

imran-azhar

 

 

ബെംഗളൂരു: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ട മത്സരമാണ് 2007 ടി20 ലോകകപ്പ് ഫൈനൽ. 1983-ന് ശേഷം ഇന്ത്യ നേടുന്ന ഒരു ക്രിക്കറ്റ് ലോകകപ്പ് കൂടിയാണ് അന്ന് പിറന്നത്. അന്ന് മലയാളി താരവും പേസ് ബൗളറുമായ ശ്രീശാന്ത് നേടിയ തകർപ്പൻ ക്യാച്ചിലൂടെയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ശ്രീശാന്തിന്റെ ക്യാച്ചിനെ കുറിച്ച് മനസ് തുറക്കുകയാണ് ബിബിയുടെ പോഡ്കാസ്റ്റിൽ ടീമംഗം കൂടിയായിരുന്ന റോബിൻ ഉത്തപ്പ.

 

ഉത്തപ്പയുടെ വാക്കുകൾ...

 

അവസാന ഓവറിൽ നാല് പന്തുകൾ ശേഷിക്കെ 1 വിക്കറ്റ് മാത്രമുള്ള പാക്കിസ്ഥാന് ജയിക്കാൻ ആറ് റൺസാണ് വേണ്ടിയിരുന്നത്. ജോഗീന്ദർ ശർമയാണ് അവസാന ഓവർ ബൗൾ ചെയ്തത്. 'ആ ഓവർ തുടങ്ങുമ്പോൾ ഞാൻ ലോങ് ഓണിലായിരുന്നു. ആദ്യ പന്ത് ജോഗി വൈഡ് എറിയുന്നതു കണ്ടു. ഇത് എന്താണ് കാണിക്കുന്നത് എന്ന അവസ്ഥയിലായിരുന്നു ഞാൻ. പ്രാർഥിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. 15-ാം ഓവർ മുതൽ ഞങ്ങളെ വിജയിപ്പിക്കൂ എന്നായിരുന്നു എന്റെ പ്രാർത്ഥന. നാല് പന്തിൽ ആറു റൺസ് വേണമായിരുന്ന പാക്കിസ്ഥാന്. ജോഗിയുടെ സ്ലോ ബോൾ സ്‌കൂപ്പ് ചെയ്ത് അതിർത്തി കടത്താനുള്ള ക്യാപ്റ്റൻ മിസ്ബാ ഉൽ ഹഖിന്റെ ശ്രമം പരാജയപ്പെട്ടു. പന്ത് വായുവിൽ ഉയർന്നു പൊങ്ങി. ഷോർട് ഫൈൻ ലെഗിൽ ആരാണെന്ന് നോക്കി, അത് ശ്രീശാന്ത് ആയിരുന്നു. ശ്രീശാന്ത് എത്ര എളുപ്പമേറിയ ക്യാച്ചും കൈവിട്ടു കളയുമെന്ന് ടീമിനുള്ളിൽ തന്നെ സംസാരമുണ്ടായിരുന്നു. പന്ത് കൈയിലെത്തിയിട്ടും ശ്രീശാന്ത് മുകളിലേക്ക് തന്നെ നോക്കിനിൽക്കുകയാണ്. ആ ക്യാച്ച് ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. (ചിരിക്കുന്നു). ആ ക്യാച്ചിന്റെ എല്ലാ പേടിയും സമ്മർദ്ദവും ശ്രീശാന്തിന്റെ മുഖത്ത് കാണാനാകും. ഉത്തപ്പ പറഞ്ഞു.

 

OTHER SECTIONS