ഏഴുവർഷത്തിനുശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്

By online desk .26 11 2020

imran-azhar

 

 

കൊച്ചി: ഏഴുവർഷത്തിനുശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്. അടുത്ത മാസം 17 മുതൽ ആലപ്പുഴയിൽ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിൽ താരം കളിക്കും. കെസിഎ ടൈഗേഴ്‌സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കളത്തിലിറങ്ങുക. ടൂർണമെന്റിൽ ആര് ടീമുകളാണ് കളിക്കുന്നത്. 2011 ൽ ശ്രീലങ്കക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം. 2013 ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് താരമായി കളിക്കവെ ഒത്തുകളി വിവാദത്തിൽ കുടുങ്ങുകയും ബി സി സി ഐ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് വിലക്ക് ഏഴ് വർഷമായി ചുരുക്കി. ഇതോടെ സെപ്‌തംബർ മാസത്തിൽ ശ്രീശാന്തിന്റെ വിലക്ക് കാലാവധി അവസാനിച്ചു. 2020 സെപ്തംബറിൽ ശ്രീശാന്തിന്‍റെ വിലക്ക് അവസാനിച്ചു. ഫിറ്റ്നസ് തെളിയിച്ചാൽ കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കും എന്നും കെ.സി.എ നേരത്തെ വ്യക്തമാക്കിയിരുന്നു.

OTHER SECTIONS