രാജസ്ഥാനെതിരെ ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം

By Sooraj Surendran.22 10 2020

imran-azhar

 

 

ദുബായ്: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്. രാജസ്ഥാന് വേണ്ടി ഓപ്പണർ ബാറ്റ്സ്മാന്മാർ ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും അത് മുതലെടുക്കാൻ സഹതാരങ്ങൾക്ക് കഴിഞ്ഞില്ല. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തുകൾ നേരിട്ട സഞ്ജു 35 റൺസ് നേടി. റോബിൻ ഉത്തപ്പ (19), ബെൻ സ്റ്റോക്സ് (30), ജോസ് ബട്ലർ (9), സ്റ്റീവ് സ്മിത്ത് (19), റിയാൻ പരാഗ് (20) എന്നിവർക്കും തിളങ്ങാനായില്ല. ഹൈദരാബാദിന് വേണ്ടി ജേസൺ ഹോൾഡർ 3 വിക്കറ്റ് വീഴ്ത്തി.

 

OTHER SECTIONS