ലങ്കക്കെതിരെ ന്യൂസീലൻഡ് ഭേദപ്പെട്ട സ്കോറിലേക്ക്; അഞ്ച് വിക്കറ്റ് നേട്ടവുമായി ധനഞ്ജയ

By Sooraj Surendran .15 08 2019

imran-azhar

 

 

കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ഭേദപ്പെട്ട സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ് കിവീസ്. 86 റണ്‍സുമായി റോസ് ടെയ്‌ലറും എട്ട് റണ്ണുമായി മിച്ചല്‍ സാന്റ്നറുമാണ് ക്രീസില്‍. ലങ്കയ്‌ക്കുവേണ്ടി 5 വിക്കറ്റുകൾ സ്വന്തമാക്കിയ അഖില ധനഞ്ജയ ആണ് കിവീസിന് തിരിച്ചടിയായത്. ഓപ്പണിംഗ് വിക്കറ്റില്‍ ജീത് റാവലും ടോം ലാഥമും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ ധനഞ്ജയ പൂജ്യനായി മടക്കി. കിവീസിന് നഷ്‌ടമായ 5 വിക്കറ്റും സ്വന്തമാക്കിയത് ധനഞ്ജയ ആണ്.

 

OTHER SECTIONS