2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം ഒത്തുകളിയോ? അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ

By Sooraj Surendran.20 06 2020

imran-azhar

 

 

കൊളംബോ: ഇന്ത്യ കിരീടമുയർത്തിയ 2011ലെ ലോകകപ്പ് ഫൈനൽ ഒത്തുകളിയാണെന്ന ആരോപണം വ്യാപകമായി ഉയരുകയാണ്. ആരോപണങ്ങൾ വ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കായികമന്ത്രി ദലസ് അലഹപ്പെരുമ അന്വേഷണം പ്രഖ്യാപിച്ചത്. ഒത്തുകളിയെ തുടർന്ന് ശ്രീലങ്ക ഇന്ത്യക്കായി തോൽവി വഴങ്ങുകയായിരുന്നുവെന്നാണ് ആരോപണം. 996ൽ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ അർജുന രണതുംഗയും ഒത്തുകളി ആരോപണം ഉയർത്തിയിരുന്നു. കായികമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെ.എ.ഡി.എസ്. റുവാൻചന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് എത്രയും വേഗം അന്വേഷണം ആരംഭിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

 

OTHER SECTIONS