ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ഷെഹന്‍ മദുഷന്‍കെ മയക്കു മരുന്ന് കൈവശം വച്ചതിന് പിടിയിലായി

By praveenprasannan.25 05 2020

imran-azhar

കൊളൊംബോ : ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ഷെഹന്‍ മദുഷന്‍കെ ഹെറോയിന്‍ കൈവവശം വച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ഗ്രാം ഹെറോയിനുമായാണ് ഷെഹനെ പൊലീസ് പിടികൂടിയത്.

കോവിഡ്-19 പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കവെ കാറില്‍ മറ്റൊരു വ്യക്തിയുമൊത്ത് യാത്ര ചെയ്യവെ 25കാരനായ ഷെഹനെ പൊലീസ് തടയുകയായിരുന്നു.


താരത്തെ രണ്ടാഴ്ച കസ്റ്റഡിയില്‍ വിടാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. മാര്‍ച്ച് 20ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച കുറ്റത്തിന് പൊലീസ് ഇതുവരെ 65,000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

OTHER SECTIONS