സ്‌കൂൾ കായികോത്സവം: മേ​ള​യി​ലെ വേ​ഗ​മേ​റി​യ താ​രമായി ആ​ൻ​സി സോ​ജ​ൻ

By Sooraj Surendran .17 11 2019

imran-azhar

 

 

മാങ്ങാട്ടുപറമ്പ്: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ വേഗമേറിയ താരമായി ആൻസി സോജൻ. സീനിയർ പെൺകുട്ടികളുടെ നൂറു മീറ്ററിലാണ് ആൻസി സോജൻ ഈ നേട്ടം സ്വന്തമാക്കിയത്. വെറും 12.05 സെക്കൻഡിലാണ് ആൻസി ഫിനിഷ് ചെയ്തത്. ലോംഗ് ജംമ്പിൽ ദേശീയ റിക്കാർഡ് തിരുത്തി ആൻസി സ്വർണം നേടിയിരുന്നു. മീറ്റിൽ രണ്ടാം സ്വർണമാണ് ആൻസി സോജൻ കരസ്ഥമാക്കിയത്. സീനിയർ പെൺകുട്ടികളുടെ നൂറു മീറ്ററിൽ ആൻ റോസ് ടോമി വെള്ളിയും, പി.ടി. അഞ്ജലി വെങ്കലവും നേടി.

 

OTHER SECTIONS