സ്ക്കൂൾ കായികോത്സവം: രണ്ടാം ദിനം എറണാകുളം മുന്നിൽ, ജാവലിനില്‍ ജിബിന്‍ തോമസിന് മീറ്റ് റെക്കോഡ്

By Sooraj Surendran .17 11 2019

imran-azhar

 

 

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായികോത്സവം രണ്ടാം ദിനത്തിൽ എറണാകുളം മുന്നിൽ. രണ്ടാം ദിനം 25 ഇനങ്ങൾ പൂർത്തിയാകുമ്പോൾ എറണാകുളം 50.33 പോയിന്റുകളാണ് നേടിയിരിക്കുന്നത്. ആദ്യ ദിനം മുന്നിൽ നിന്ന പാലക്കാട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 48.33 പോയിന്റുകളാണ് പാലക്കാട് നേടിയിരിക്കുന്നത്. കോഴിക്കോട് 34.33 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. സീനിയര്‍ ആണ്‍കുട്ടികളുടെ മാതിരപ്പള്ളിയുടെ ജാവലിനില്‍ ജിബിന്‍ തോമസിന് മീറ്റ് റെക്കോഡ് നേടി. സ്‌കൂളുകളില്‍ പാലക്കാട് കുമരംപുത്തൂര്‍ മുന്നില്‍ ഗവ. എച്ച.എസ് മണീട് തൊട്ടുപിന്നില്‍. മാര്‍ബേസില്‍ ആണ് മൂന്നാം സ്ഥാനത്ത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈ ജംപില്‍ ഭരത് രാജ് ( സെന്റ് തോമസ്, കോഴഞ്ചേരി ) 1.92 മീറ്റര്‍ ചാടി സ്വര്‍ണം നേടി. ആകാശ് ( എച്ച്. എസ്.എസ്. കാറ്റുകര ) വെള്ളി നേടി.

 

OTHER SECTIONS