സംസ്ഥാന സ്‌കൂൾ കായികോത്സവം: നന്ദന ശിവദാസിന് മീറ്റ് റെക്കോർഡ്

By online desk.18 11 2019

imran-azhar

 

 

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മീറ്റ് റെക്കോർഡ് സ്വന്തമാക്കി നന്ദന ശിവദാസ്. സീനിയർ ഗേൾസിന്റെ 3000 മീറ്റർ നടത്ത മത്സരത്തിലാണ് കോഴിക്കോട് കട്ടിപ്പാറ സ്‌കൂളിലെ നന്ദന ശിവദാസ് മീറ്റ് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്. 14 മിനിറ്റ് 35 സെക്കന്റ് കൊണ്ടാണ് നന്ദന റെക്കോർഡ് സ്ഥാപിച്ചത്. ജൂനിയർ ഗേൾസിന്റ 3000 മീറ്ററിൽ കണ്ണൂർ ജിവിഎച്ച്എസിലെ ആദിത്യ വി.വി സ്വർണം നേടി. പാലക്കാട് കല്ലടി സ്‌കൂളിലെ ശീതൾ എം.എസ് വെള്ളി നേടി. ജൂനിയർ ബോയ്‌സിന്റെ 5000 മീറ്റർ നടത്ത മത്സരത്തിൽ പാലക്കാട് മാത്തൂർ സ്‌കൂളിലെ പ്രവീൺ കെ.പിക്കാണ് സ്വർണ്ണവും, കണ്ണൂർ എളയാവൂർ സ്‌കൂളിലെ മുത്തുരാജ് വെള്ളിയും നേടി.

 

OTHER SECTIONS