അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് സ്മിത്ത്; ഒടുവിൽ വാക്കേറ്റം

By Sooraj Surendran .26 12 2019

imran-azhar

 

 

മെൽബൺ: ഓസ്‌ട്രേലിയ- ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ മൈതാനത്ത് നാടകീയ രംഗങ്ങൾ. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഒന്നാം ദിനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അമ്പയർ റൺ അനുവദിക്കാത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. നീല്‍ വാഗ്നർ എറിഞ്ഞ 26-ാം ഓവറിലാണ് സംഭവം. വാഗ്നറിന്റെ ഷോട്ട് ലെങ്ത് ബോൾ സ്മിത്തിന്റെ നെഞ്ചിൽ തട്ടി തെറിക്കുകയും, ഈ സമയം സ്മിത്ത് സിംഗിൾ ഓടിയെടുക്കുകയും ചെയ്തു. എന്നാൽ ഈ സിംഗിൾ അമ്പയർ അനുവദിച്ചില്ല. സ്മിത്ത് അമ്പയറെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് മുന്‍താരം ഷെയ്ന്‍ വോണ്‍ രംഗത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. ഷോട്ട് ബോളില്‍ ഷോട്ടിന് ശ്രമിച്ചില്ലെങ്കിലും റണ്‍സിനായി ഓടാം എന്നും സ്മിത്ത് ചൂണ്ടിക്കാണിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

 

Poor sportsmanship. But we’ve come to expect that from you Steve. Terrible example for kids. You are an embarrassment to the game. #NZvAUS #BoxingDayTest #MCG #stevesmith pic.twitter.com/xi0VqVjUF1

— Davidthompson420695000 (@Davidthompson42) December 26, 2019 " target="_blank">

OTHER SECTIONS