ലോക്ക്ഡൗണിൽ കോലി നേരിട്ടത് അനുഷ്കയുടെ പന്തുകൾ മാത്രം; ഗവാസ്കറിന്റെ വായടപ്പിച്ച് അനുഷ്ക

By Sooraj Surendran.25 09 2020

imran-azhar

 

 

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി പുറത്തെടുത്ത മോശം പ്രകടനം സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൂടിയായ കമന്റേറ്റർ സുനിൽ ഗാവസ്കർ നടത്തിയ വിവാദ പരാമർശമാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. കോലിയുടെ മോശം പ്രകടനത്തിൽ ബോളിവുഡ് താരവും, കോലിയുടെ ഭാര്യയുമായ അനുഷ്ക ശർമയുടെ പേര് വലിച്ചിഴച്ചായിരുന്നു ഗവാസ്കറിന്റെ വിമർശനം.

 

"ലോക്ഡൗൺ കാലത്ത് കോലി അനുഷ്ക ശർമയുടെ ബോളിങ് മാത്രമേ നേരിട്ടിട്ടുള്ളൂ’ എന്നായിരുന്നു തമാശരൂപേണ ഗാവസ്കറിന്റെ കമന്റ്" ലോക്ഡൗണിനിടെ മുംബൈയിലെ ഫ്ലാറ്റിൽ ക്രിക്കറ്റ് കളിക്കുന്ന കോലിയുടെയും അനുഷ്കയുടെയും വിഡിയോ വൈറലായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാകാം ഗവാസ്കറിന്റെ പ്രതികരണമെങ്കിലും, സംഭവം അനുഷ്‌ക ഏറ്റുപിടിച്ചു. ഗവാസ്കറിനെതിരെ സ്വരം കടുപ്പിക്കുകയും ചെയ്തു.

 

മിസ്റ്റർ ഗാവസ്കർ, താങ്കളുടെ പരാമർശം അപമാനകരമാണ് എന്നത് വസ്തുതയാണ്. ഭർത്താവിന്റെ പ്രകടനം മോശമായതിന് ഭാര്യയ്‌ക്കെതിരെ ഇത്തരമൊരു പരാമർശം നടത്തിയത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് അനുഷ്ക തുറന്നടിച്ചു. ഭർത്താവ് പുറത്തെടുത്ത പ്രകടനത്തെക്കുറിച്ച് പറയാൻ മറ്റനേകം വാക്കുകളും വാചകങ്ങളും നിങ്ങൾക്ക് ഉപയോഗിക്കാമായിരുന്നു. അതോ, താങ്കളുടെ കമന്ററിയിലേക്ക് എന്റെ പേരുകൂടി വലിച്ചിഴച്ചെങ്കിൽ മാത്രമേ അതിന് പ്രസക്തിയുള്ളെന്ന് കരുതുന്നുണ്ടോ?

 

ഇക്കാലമത്രയും കമന്ററി ജീവിതത്തിൽ താങ്കൾ മറ്റു ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ ജീവിതത്തെ മാനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതേ ബഹുമാനം ഞാനും ഞങ്ങളും അർഹിക്കുന്നില്ലന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?കഴിഞ്ഞ ദിവസം എന്റെ ഭർത്താവ് പുറത്തെടുത്ത പ്രകടനത്തെക്കുറിച്ച് പറയാൻ മറ്റനേകം വാക്കുകളും വാചകങ്ങളും നിങ്ങൾക്ക് ഉപയോഗിക്കാമായിരുന്നു. അതോ, താങ്കളുടെ കമന്ററിയിലേക്ക് എന്റെ പേരുകൂടി വലിച്ചിഴച്ചെങ്കിൽ മാത്രമേ അതിന് പ്രസക്തിയുള്ളെന്ന് കരുതുന്നുണ്ടോ? 2020 ആയിട്ടും ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവും സംഭവിച്ചില്ലല്ലോ എന്നാണ് എന്റെ അദ്ഭുതം. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതും ഇത്തരം മോശം പരാമർശങ്ങൾക്കും ഇരയാക്കുന്നതും എന്ന് അവസാനിക്കും? അനുഷ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

 

അനുഷ്കയുടെ പ്രതികരണത്തിന് പിന്നാലെ ഗാവസ്‌കർ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്‌തു കോലിക്കെതിരെ അനുഷ്‌ക പന്തെറിഞ്ഞ കാര്യമാണ് താന്‍ പരാമര്‍ശിച്ചത് എന്നും മോശം പദപ്രയോഗം നടത്തിയിട്ടില്ലെന്നുമാണ് ഗവാസ്കറിന്റെ വിശദീകരണം. അനുഷ്‌കയെ ഞാന്‍ അപമാനിച്ചോ കുറ്റപ്പെടുത്തിയോ ഇല്ല. ലോക്ക്‌ഡൗണിന്‍റെ സമയത്ത് കോലിക്കെതിരെ അനുഷ്‌ക ടെന്നീസ് ബോളില്‍ പന്തെറിഞ്ഞ കാര്യമാണ് താന്‍ പരാമര്‍ശിച്ചത്. ലോക്ക്‌ഡൗണ്‍ കാലത്തെ പരിമിതമായ പരിശീലനത്തെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നതെന്നും ഗാവസ്‌കർ വിശദീകരിച്ചു.

 

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പഞ്ചാബ് താരം കെ.എൽ രാഹുലിന്റെ രണ്ട് നിർണായക ക്യാച്ചുകളാണ് കോലി കൈവിട്ടത്. മത്സരത്തിൽ രാഹുൽ 132 റൺസ് നേടുകയും പഞ്ചാബ് 97 റൺസിന് ജയിക്കുകയും ചെയ്തു. ബാറ്റിങ്ങിലും കോലി അമ്പേ പരാജയപ്പെട്ടു. രണ്ട് പന്തിൽ 1 റണ്ണായിരുന്നു കോലിയുടെ സമ്പാദ്യം.

 

OTHER SECTIONS