സണ്‍റൈസേഴ്സ് ഹൈദ്രബാദിന് ജയം

By praveen prasannan.20 Apr, 2017

imran-azhar

ഹൈദ്രാബാദ്: ഐ പി എല്‍ പത്താം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് 15 റണ്‍സ് ജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

ഇതോടെ സണ്‍റൈസേഴ്സ് ഹൈദ്രാബദിന് എട്ട് പോയിന്‍റായി. ഐ പി എല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ഹൈദ്രാബാദ്.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. കേന്‍ വില്യംസണ്‍ 89 റണ്‍സ് നേടി. ശിഖര്‍ ധവാംന്‍ 70 റണ്‍സെടുത്തു. വില്യംസണ്‍ ~ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് 136 റണ്‍സാണ് അടിച്ചുകൂട്ടിയത്

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ശ്രയേസ് അയ്യര്‍ 50 റണ്‍സ് നേടി. ഡല്‍ഹി ഡെയര്‍ ഡെവ്ഗിള്‍സ് നാല് പോയിന്‍റോടെ നാലാം സ്ഥാനത്താണ്.


ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി ക്രിസ് മോറിസ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. സഞ്ജ് സാംസണ്‍ 42 റണ്‍സും കരുണ്‍ നായര്‍ 33 റണ്‍സും നേടി.ആന്‍ക്ഫ്ഹലോ മാത്യൂസ് 31 റണ്‍സെടുത്തു. സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി മോഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടി. യുവരാജ് സിംഗും സിദ്ധാര്‍ത്ഥ് കൌളും ഓരോ വിക്കറ്റ് വീതവും നേടി.

OTHER SECTIONS