വിരാട് കോലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി; ഡൽഹി വനിതാ കമ്മിഷൻ കേസെടുത്തു

By vidya.02 11 2021

imran-azhar

 


ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി.മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയർത്തിയത്.സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ ഇടപെട്ടു.

 

 

ഡൽഹി പൊലീസിന് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. ഈ ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

 


ട്വന്റി20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയുടെ മതത്തിലേക്ക് ചൂണ്ടി സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നത്.മതത്തിന്റെ പേരിൽ വേർതിരിവ് എന്ന ചിന്തപോലും തന്നിൽ ഉണ്ടായിട്ടില്ലെന്ന് കോലി പറഞ്ഞു.

 

 

OTHER SECTIONS