സുരേഷ് റെയ്നയും സുസൈൻ ഖാനും അറസ്റ്റിൽ

By sisira.22 12 2020

imran-azhar

 


മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസൈനറുമായ സുസൈൻ ഖാൻ എന്നിവരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു.

 

പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗൺ ഫ്‌ളൈ ക്ലബിൽ നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്.

 

34 പേരെയാണ് ഇവിടെനിന്നും അറസ്റ്റ് ചെയ്തത്.ഗായകൻ ഗുരു രൺധാവയും അറസ്റ്റിലായിരുന്നു.മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫുകളും ഉൾപ്പെടുന്നു.

OTHER SECTIONS