12.5 കോടി രൂപ ആരെങ്കിലും നഷ്ടപ്പെടുത്തുമോ? നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണം വ്യക്തമാക്കി 'ചിന്നത്തല'

By Sooraj Surendran.03 09 2020

imran-azhar

 

 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിമൂന്നാം സീസണിൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌ന പിൻവാങ്ങിയെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം. ഐപിഎല്ലിനായി ദുബായിലെത്തിയ റെയ്‌ന ക്വാറന്റൈൻ കാലാവധി പോലും പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിന് പുറമെ ഫ്രാഞ്ചൈസി ഉടമ എൻ ശ്രീനിവാസന്റെ പ്രസ്താവന കൂടി വന്നതോടെ റെയ്‌ന ടീമിൽ നിന്നും ഉടക്കി പിരിഞ്ഞതാണെന്ന വാർത്തകളും ഏറെക്കുറെ ഉറപ്പായി. ഇപ്പോഴിതാ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണം വ്യക്തമാക്കുകയാണ് റെയ്‌ന.

 

"ഐപിഎൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണ്. എന്റെ കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിങ്സും എന്റെ കുടുംബം തന്നെയാണ്. മഹി ഭായി (മഹേന്ദ്രസിങ് ധോണി) എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആളാണ്. അതുകൊണ്ടുതന്നെ സീസൺ ഉപേക്ഷിച്ച് മടങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു,” ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ബസ്സി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ റെയ്‌ന പറഞ്ഞു.

 

OTHER SECTIONS