സുരേഷ് റെയ്ന യാത്ര ചെയ്ത വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു

By praveen prasannan.12 Sep, 2017

imran-azhar

 ലക്നൌ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ് ന യാത്ര ചെയ്ത വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു. ദിലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍ നിന്ന് കാണ്‍പൂരിലേക്ക് പോവുകയായിരുന്നു റെയ് ന.

റേഞ്ച് റോവറിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത്. എടാവയ്ക്ക് സമീപമായിരുന്നു അപകടം.

വാഹനത്തിന്‍റെ പിന്നിലെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്ന് താരത്തിന് കുറച്ച് സമയം റോഡില്‍ കാത്തിരിക്കേണ്ടി വന്നു.

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസാണ് താരത്തിന് മറ്റൊരു വാഹനം ഏര്‍പ്പാടാക്കി കൊടുത്തത്.

 

 

 

 

 

 

 

 

OTHER SECTIONS