സയ്യദ് മോദി ബാഡ്മിന്റൺ: സൗരഭ് ഫൈനലിൽ

By online desk .01 12 2019

imran-azhar

 

 

ലക്‌നൗ: സയ്യദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ പുരുഷ വിഭാഗത്തിൽ സൗരഭ് വർമ്മ ഫൈനലിൽ. സെമിയിൽ ദക്ഷിണ കൊറിയയുടെ ഹിയോ വാങ് ഹിയെ വാശിയേറിയ മുഖാമുഖത്തിൽ സൗരഭ് കീഴടക്കി. 21-17, 16-21, 21-18 എന്ന സ്കോറിനാണ് സൗരഭിന്റെ ജയം. കലാശക്കളിയിൽ എട്ടാം സീഡ് തായ്‌വാന്റെ വാങ് സു വെയ്യെസൗരഭ് നേരിടും. കൊറിയയുടെ മുൻ ലോക ഒന്നാം നമ്പർ സൺ വാൻ ഹോയെ 21-9, 21-7 എന്ന സ്കോറിന് മടക്കിയാണ് വെയ്‍യുടെ വരവ്. അതേസമയം വനിതകളിൽ ഋതുപൂർണ ദാസ് സെമിയിൽ തോൽവി വഴങ്ങി. തായ്‌ലൻഡിലെ ഫിറ്റയപോൻ ചയ്‌വാനാണ് ഋതുപൂർണയുടെ സ്വപ്നങ്ങൾ തകർത്തത്.സ്‌കോർ 22-24, 15-21.

 

OTHER SECTIONS