ട്വന്റി 20 ത്രില്ലര്‍! ഓസീസിനെ ആറു വിക്കറ്റിനു തകര്‍ത്തു; യാദവും കോലിയും തിളങ്ങി; ഇന്ത്യയ്ക്ക് പരമ്പര

By Web Desk.25 09 2022

imran-azhar

 


ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്.

 

അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവും വിരാട് കോലിയുമാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.

 

ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടന്നു. സൂര്യകുമാര്‍ 69 റണ്‍സും കോലി 63 റണ്‍സും നേടി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.

 

ഓസീസിനായി ഡാനിയല്‍ സാംസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്സല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

 

ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ യുവതാരങ്ങളായ ടിം ഡേവിഡിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

 

ഇന്ത്യന്‍ ബൗളര്‍മാരില്‍ അക്ഷര്‍ പട്ടേലും യൂസ്വേന്ദ്ര ചാഹലും മാത്രമാണ് മികച്ചുനിന്നത്. താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാലോവറില്‍ വഴങ്ങിയത് 50 റണ്‍സാണ്. വിക്കറ്റ് നേടിയതുമില്ല. ഭുവനേശ്വറാകട്ടെ മൂന്നോവറില്‍ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ചാഹല്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കി.

 

 

 

 

OTHER SECTIONS