അബുദാബി പിച്ച് ക്യുറേറ്ററെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍

By vidya .08 11 2021

imran-azhar

 

അബുദാബി: ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലെ പിച്ചൊരുക്കിയിരുന്ന ക്യുറേറ്ററെ മരിച്ച നിലയില്‍ കണ്ടെത്തി.ഞായറാഴ്ച നടന്ന ന്യൂസീലന്‍ഡ് - അഫ്ഗാനിസ്താന്‍ മത്സരത്തിനു മുമ്പാണ് ഇന്ത്യന്‍ വംശജനായ ക്യുറേറ്റര്‍ മോഹന്‍ സിങ്ങിനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

മൊഹാലി സ്വദേശിയായ മോഹന്‍ സിങ് മുന്‍ ബിസിസിഐ ചീഫ് ക്യുറേറ്റര്‍ ദല്‍ജിത്ത് സിങ്ങിനൊപ്പം ജോലി ചെയ്തയാളാണ്. പിന്നീട് 2000-ന്റെ തുടക്കത്തിലാണ് അദ്ദേഹം യുഎഇയിലേക്ക് വരുന്നത്.

 

മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അനുശോചനമറിയിച്ചു.

 

OTHER SECTIONS