ടി20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവെക്കുമെന്ന് സൂചന: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

By Sooraj Surendran.22 05 2020

imran-azhar

 

 

ദുബായ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് സൂചന. 2020 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് ടി20 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ എപ്പോഴത്തേക്ക് നടത്താനാകുമെന്ന ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ മത്സരങ്ങൾ നടത്താനാണ് സാധ്യതയേറിയെങ്കിലും. തൊട്ടടുത്ത മാസമായ ഏപ്രിലിൽ ആണ് ഐപിഎൽ മത്സരങ്ങൾ നടക്കാനിരിക്കുന്നത്. അതുകൊണ്ട് തന്നെ ടി20 ക്രിക്കറ്റിന്റെ ആധിക്യം കാണികളെ അകറ്റുമെന്ന ആശങ്കയും പ്രധാനമായും നിലനിൽക്കുന്നുണ്ട്. ടി20 ലോകകപ്പ് 2022ല്‍ ഓസ്ട്രേലിയയില്‍ നടത്തുക എന്നതാണ് മറ്റൊരു സാധ്യത. ഐസിസി ബോർഡ് ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്ന ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

 

OTHER SECTIONS