ഐസിസി ടി 20 ലോകകപ്പിന് നാളെ തുടക്കം; യോഗ്യതാ മത്സരത്തിൽ ഒമാനും പാപ്പുവ ന്യൂ ഗിനിയയും ഏറ്റുമുട്ടും

By സൂരജ് സുരേന്ദ്രന്‍.16 10 2021

imran-azhar

 

 

ദുബായ്: ഐസിസി ടി 20 ലോകകപ്പിന് നാളെ ആവേശോജ്വല കൊടിയേറ്റം. ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് മത്സരം. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

 

ഉദ്‌ഘാടന മത്സരത്തിൽ ഒമാനും പാപ്പുവ ന്യൂ ഗിനിയയും ഏറ്റുമുട്ടും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. ഓള്‍ ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ഒരുമിച്ചെടുത്ത തീരുമാനപ്രകാരം പേസ് ബൗളര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ അവസാന നിമിഷം ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തി.

 

 

സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് പകരമാണ് ശാര്‍ദുല്‍ ടീമിലിടം നേടിയത്. ഐപിഎല്ലിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തതാണ് ശാര്‍ദുല്‍ ഠാക്കൂറിന് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിലേക്ക് വഴി തുറന്നത്.

 

 

ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും.

 

 

 

OTHER SECTIONS