ഇറ്റാലിയന്‍ ഗ്രാന്‍പ്രീയില്‍ റിക്കാര്‍ഡോ ജേതാവ്; ആശങ്ക ഉയര്‍ത്തി ഹാമില്‍ട്ടണ്‍-വെഴ്‌സാപ്പന്‍ കൂട്ടിയിടി

By RK.13 09 2021

imran-azhar

 


റോം: ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയില്‍ മക്ലാരന്റെ ഡാനിയേല്‍ റിക്കാര്‍ഡോ ചാമ്പ്യന്‍. മക്ലാരന്റെ തന്നെ ലാന്‍ഡോ നോറിസ് രണ്ടാം സ്ഥാനത്തെത്തി. മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

 

2012 ല്‍ ബ്രസീലില്‍ ജെന്‍സണ്‍ ബട്ടന്‍ കിരീടം നേടിയ ശേഷം മക്ലാരന്റെ ആദ്യ കിരീടമാണ്. 2010 ന് ശേഷം ആദ്യമായാണ് മക്ലാരന്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ റേസ് പൂര്‍ത്തിയാക്കുന്നത്. റിക്കാര്‍ഡോയുടെ കരിയറിലെ എട്ടാം ഗ്രാന്‍പ്രീ ജയമാണിത്.

 


ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീക്കിടെ ലൂയിസ് ഹാമില്‍ട്ടണും മാക്സ് വെഴ്സ്റ്റാപ്പനും കൂട്ടിയിടിച്ചത് വലിയ ആശങ്കയുണ്ടാക്കി. 26-ാം മത്തെ ലാപ്പിലായിരുന്നു സംഭവം.

 

റേസിംഗ് കാറുകളിലെ പുതിയ സുരക്ഷാസംവിധാനം, ഹാലോ ഉള്ളതിനാല്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് നിലവിലെ ലോക ചാമ്പ്യന്‍ കൂടിയായ ഹാമില്‍ട്ടണിന്റെ പ്രതികരണം.

 

 

 

OTHER SECTIONS