മുന്‍ ദ്രോണാചാര്യ ജേതാവ് താരക് സിന്‍ഹ അന്തരിച്ചു

By vidya.06 11 2021

imran-azhar

 


ന്യൂഡല്‍ഹി: മുന്‍ ദ്രോണാചാര്യ ജേതാവും ക്രിക്കറ്റ് പരിശീലകനുമായ താരക് സിന്‍ഹ (71) അന്തരിച്ചു.ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവരടക്കം വിവിധ തലമുറയില്‍പ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിശീലകനാണ്.ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.

 

ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനായിരുന്നു താരക് സിന്‍ഹ. 2018-ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

 

ആശിഷ് നെഹ്റ, സഞ്ജീവ് ശര്‍മ, ആകാശ് ചോപ്ര, അഞ്ജും ചോപ്ര, സുരേന്ദര്‍ ഖന്ന, രണ്‍ധീര്‍ സിങ്, രമണ്‍ ലാംബ, മനോജ് പ്രഭാകര്‍, അജയ് ശര്‍മ, കെ.പി. ഭാസ്‌കര്‍, അതുല്‍ വാസന്‍ എന്നീ താരങ്ങളെയും താരക് സിന്‍ഹ പരിശീലിപ്പിച്ചിട്ടുണ്ട്.

OTHER SECTIONS