'ധോണിയേക്കാൾ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ദിനേശ് കാർത്തിക്ക്'; അഭിപ്രായം വ്യക്തമാക്കി തൈബു

By Sooraj Surendran.09 06 2020

imran-azhar

 

 

ഹരാരെ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് എം.എസ് ധോണി. മികച്ച ആരാധക പിന്തുണയുള്ള ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന താരം കൂടിയാണ്. എന്നാൽ ധോണിയേക്കാൾ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ദിനേശ് കാർത്തിക്കാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ സിംബാബ്‌വെ ക്യാപ്റ്റൻ തതേന്റ തൈബു. ധോണിയെക്കൾ മുൻപേ ക്രിക്കറ്റിൽ വന്ന താരമാണ് കാർത്തിക്കെന്നും, ധോണിയുടെ മികച്ച പ്രകടനങ്ങളാണ് കാർത്തിക്കിന് അവസരങ്ങൾ നഷ്ടപ്പെടുത്തിയതെന്നും തൈബു പറയുന്നു. ധോണി മികച്ച വിക്കറ്റ് കീപ്പറാണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ലെന്നും തൈബു പ്രതികരിച്ചു. അതേസമയം കൈകളും കണ്ണുകളും തമ്മിലുള്ള ഏകോപനവുമാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നതെന്നും തൈബു പറഞ്ഞു.

 

OTHER SECTIONS