ആവേശം വാനോളം; കുട്ടിക്കളിയുടെ ലഹരിയിൽ അനന്തപുരി, ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ (വീഡിയോ)

By Sooraj Surendran .08 12 2019

imran-azhar

 

 

തിരുവനന്തപുരം: വിൻഡീസിനെതിരായ രണ്ടാം ടി ട്വൻറി തുടങ്ങാൻ അല്പസമയം മാത്രം ബാക്കി നിൽക്കെ ആരാധകരെ ആവേശത്തിലാക്കി ടീം ഇന്ത്യ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി. സ്റ്റേഡിയത്തിൽ ആദ്യമെത്തിയത് വിൻഡീസാണ് മത്സരം ആരംഭിക്കാൻ ഒന്നര മണിക്കൂർ മാത്രം അവശേഷിക്കെയാണ് നീലപ്പട എത്തിയത്. 6:30നാണ് ടോസ് ആരംഭിക്കുക. ടോസിന് ശേഷമറിയാം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം നേടുമോ എന്ന കാര്യം.

Cheers from the crowd in Thiruvananthapuram reserved for their very own @IamSanjuSamson 😎😎 #TeamIndia #INDvWI @Paytm pic.twitter.com/8zJSQZ2LeR

— BCCI (@BCCI) December 8, 2019 " target="_blank">

 

ബംഗ്ലാദേശിനെതിരെ നടന്ന മത്സരങ്ങളിൽ ഉൾപ്പെടെ സഞ്ജുവിനെ ടീമിൽ എടുത്തിരുന്നെങ്കിലും ആദ്യം ഇലവനിൽ അവസരം നൽകിയിരുന്നില്ല. 7 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ നേടിയ മിന്നും ജയത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യയും ആരാധകരും. മത്സരം നടക്കുന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ത്യക്ക് ജയിക്കാനായാൽ പരമ്പര ഉറപ്പിക്കാം.

 

OTHER SECTIONS