ജോക്കോവിച്ച് പ്രീക്വാര്‍ട്ടറില്‍

By Amritha AU.02 Jun, 2018

imran-azhar

 


പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ സ്‌പെയിനിന്റെ ബൗതിസ്ത അഗട്ടിനെ കീഴടക്കി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍ 6-4, 7-6(8-6), 7-6,7-4, 6-2നായിരുന്നു ജോക്കോയുടെ ജയം. 2006 യുഎസ് ഓപ്പണിനുശേഷം ഏറ്റവും മോശം റാങ്കിലുള്ള സെര്‍ബിയന്‍ താരം ഫ്രഞ്ച് ഓപ്പണില്‍ 20ാം സീഡ് ആണ്.

നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ജയം. നാലാം സീഡായിരുന്ന ബര്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ് മൂന്നാം റൗണ്ടില്‍ പുറത്തായി. സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡസ്‌കോയാണ് 7-6(7-4), 6-2, 6-4നു ദിമിത്രോവിനെ കീഴടക്കിയത്. വനിതാ സിംഗിള്‍സില്‍ ചെക് റിപ്പബ്‌ളിക്കിന്റെ ബാര്‍ബോറ സ്ട്രികോവ, അമേരിക്കയുടെ മാഡിസണ്‍ കെയ്‌സ്, റഷ്യയുടെ ഡാരിയ കസാറ്റ്കിന, കസാക്കിസ്ഥാന്റെ യൂലിയ പുറ്റിന്‍സെവ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.

നിലവിലെ ലോക രണ്ടാം നമ്ബര്‍ വനിതാ താരം കരോളിന്‍ വോസ്‌നിയാക്കിയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

OTHER SECTIONS