വാര്‍ഷിക വരുമാനം 284 കോടി രൂപ; ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരമായി 22കാരി നവോമി ഒസാക്ക

By online desk.25 05 2020

imran-azhar

 

 

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരമെന്ന് റിക്കാര്‍ഡില്‍ ജപ്പാന്റെ ടെന്നീസ് സൂപ്പര്‍ താരം നവോമി ഒസാക്ക.ഫോബ്‌സ് മാഗസിനാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. മാഗസിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സമ്മാനത്തുകയിലൂടെയും പരസ്യത്തിലൂടെയും ഒസാക്ക സമ്പാദിച്ചത് 283 കോടി രൂപയാണ്.രണ്ടാം സ്ഥാനത്തുള്ള സെറീനയേക്കാള്‍ 11 കോടി രൂപയാണ് 22-കാരിയായ ഒസാക്കയുടെ സമ്പാദ്യം. 

ചരിത്രത്തില്‍ ഒരു വനിതാ താരം 12 മാസത്തിനുള്ളില്‍ സ്വന്തമാക്കുന്ന ഏറ്റവും കൂടിയ തുകയാണ് ഒസാക്ക കൈവരിച്ചത്. 1990 മുതലാണ് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന വനിതാ താരങ്ങളുടെ പട്ടിക ഫോബ്‌സ് തയാറാക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍ എല്ലാ വര്‍ഷവും ടെന്നീസ് താരങ്ങള്‍ തന്നെയാണ് ഒന്നാം സ്ഥാനം നേടാറുള്ളത്.

OTHER SECTIONS