'ടെന്നീസ് ലോകകപ്പ്' ഫെഡററും, നദാലും നാളെയിറങ്ങും

By Online Desk .01 07 2019

imran-azhar

 

 

ലണ്ടൻ: ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലെ പാരമ്പര്യ ചാംപ്യൻഷിപ്പായ വിമ്പിൾഡന് ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ തിങ്കളാഴ്ച തുടക്കമായി. 21–ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ട് റോജർ ഫെഡററും 19–ാം ഗ്രാൻസ്‌ലാം കിരീടം തേടി റാഫേൽ നദാലും ഇന്ന് മത്സരത്തിനിറങ്ങും. വിമ്പിൾഡൻ കിരീടം നേടുകയാണെങ്കിൽ ഗ്രാൻസ്‌ലാം നേടുന്ന പ്രായം കൂടിയ താരമാകും മുപ്പത്തിയെട്ടുകാരനായ ഫെഡറർ. 1972ൽ 37 വയസ്സുള്ളപ്പോൾ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ കെൻ റോസ്‌വെല്ലിന്റെ റെക്കോർഡാണ് ഫെഡറർ മറികടക്കുക. ഫെഡറർ ആദ്യ കിരീടം നേടിയ 2003 വിമ്പിൾഡൻ മുതൽ ഇന്നുവരെ നടന്ന 64 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ 53 എണ്ണവും നേടിയത് ഫെഡറർ നദാൽ ജോക്കോവിച്ച് ത്രയങ്ങളാണ്. ലോക റാങ്കിങ്ങിൽ ജോക്കോവിച്ചിനും നദാലിനും പിന്നിൽ മൂന്നാമതാണെങ്കിലും ഇവിടെ സീഡിങ്ങിൽ രണ്ടാമതാണ് ഫെഡറർ. അതുകൊണ്ടു തന്നെ ജോക്കോവിച്ചിനെ നേരിടാതെ ഫെഡറർക്കു ഫൈനൽ വരെയെത്താമെന്നതും ശ്രദ്ധേയമാണ്.

OTHER SECTIONS