ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നീട്ടിവെച്ചതായി റിപ്പോർട്ടുകൾ

By vaishnavi .26 01 2021

imran-azhar

 


ജൂൺ പത്തിന് നടത്താൻ തീരുമാനിച്ചിരുന്ന ടെസ്റ്റ്ചാമ്പ്യൻഷിപ്പ് ഫൈനൽ നീട്ടിവെച്ചതായി റിപ്പോർട്ടുകൾ . ജൂൺ പതിനെട്ടിലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. ഐ പി എൽ ഫൈനൽ തിയ്യതിയുമായുണ്ടായേക്കാവുന്ന ക്ലാഷാണ് ഫൈനൽ നീട്ടിവെക്കാനുള്ള പ്രധാന കാരണം. അതേസമയം ഐ പി എൽ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഇന്ത്യയാണ് ചാമ്പ്യൻ ഷിപ്പിൽ ഒന്നാമത്.ഓസ്ട്രേലൊയക്കെതിരായ പരമ്പര ജയത്തോടെയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കിയത്. ഇന്ത്യക്ക് ഇനി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയിൽ അഭിമുഖീകരിക്കേണ്ടത് ഇൻഗ്ലണ്ടിനെയാണ് . ഇന്ത്യയിൽ വെച്ച് നടക്കുന്ന പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.

OTHER SECTIONS