പറന്ന് പിടിച്ച് എല്‍ഗര്‍; ക്യാച്ച് വീഡിയേ വൈറലാകുന്നു

By Amritha AU.02 Apr, 2018

imran-azhar


നാലാം ടെസ്റ്റില്‍ ഓസീസ് നായകന്‍ ടിം പെയ്‌നിനെ പുറത്താക്കാന്‍ സൂപ്പര്‍ ക്യാച്ചുമായി ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗറിന്റെ വീഡിയോ വൈറലാകുന്നു.


കേശവ് മഹാരാജിനെ ഡീപ്പ് മഡ് വിക്കറ്റിലൂടെ പായിച്ചായിരുന്നു പെയ്ന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സ്‌കോര്‍ 62 ല്‍ എത്തി നില്‍ക്കെ റബാഡെയുടെ പന്ത് പൊക്കിയടിക്കുകയായിരുന്നു പെയ്ന്‍. എന്നാല്‍ പന്തിന് പിന്നാലെ ഓടിയ എല്‍ഗര്‍ വശത്തേക്ക് ചാടി പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 488 റണ്‍സിന് മറുപടിക്കായി ഇറങ്ങിയ ഓസീസിന് ആദ്യമേ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 110/6 എന്ന നിലയില്‍ നില്‍ക്കെ ടിം പെയ്ന്‍ ഓസ്‌ട്രേലിയയെ കൈപിടിച്ച് മുന്നോട്ട് നയിക്കുകയായിരുന്നു. 221 റണ്‍സിന് മുഴുവന്‍ താരങ്ങളും പുറത്താകുമ്പോള്‍ അവാസനത്തെ വിക്കറ്റ് വീണത് പെയ്‌നിന്റേതായിരുന്നു.

59 റണ്‍സെടുത്ത ഡീന്‍ എഗറും 81 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസുമാണ് ക്രീസിലുള്ളത്. ഏഴു വിക്കറ്റുകള്‍ കയ്യിലിരിക്കേ, ദക്ഷിണാഫ്രിക്കയ്ക്ക് നിലവില്‍ 469 റണ്‍സ് ലീഡാണുള്ളത്.

Outrageous Dean Elgar. One of the best outfield catches you'll see #SAvAUS pic.twitter.com/ubobOaII5C

— Ricky Mangidis (@rickm18) April 1, 2018 ">

 

OTHER SECTIONS