മെസിയെ ഒരിക്കലും ജിമ്മിൽ കണ്ടിട്ടില്ല;മെസിയും റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് ടെവസ്

By Sooraj Surendran.13 Sep, 2018

imran-azhar

 

 

ഫുട്ബോൾ ആരാധകരെ സംബന്ധിച്ചടുത്തോളം അവരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയിരിക്കുന്നു താരങ്ങളാണ് മെസ്സിയും റൊണാൾഡോയും. ഫുട്ബോൾ ലോകത്ത് ഇവരുടെ പേരുകൾ തങ്കലിപികളാൽ എഴുതപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. ആരാധകർക്കിടയിൽ മെസിയാണോ അതോ റൊണാൾഡോയാണോ കേമൻ എന്ന തർക്കം ഇന്നും നിലനിൽക്കുകയാണ്. മെസിയും റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അർജന്റീനയുടെ കരുത്തനായ താരം ടെവസ്. ക്ലബ്ബുകളിൽ ഇരു താരങ്ങൾക്കുമൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് ടെവസ്. മെസ്സിയെ കുറിച്ച് ടെവസ് പറയുന്നതിങ്ങനെ: മെസ്സിയെ ഒരിക്കലും താൻ ജിമ്മിൽ കണ്ടിട്ടില്ല,ഫുട്ബോൾ എങ്ങനെ സ്റ്റോപ്പ് ചെയ്യാം? ഇതിനെക്കുറിച്ച് മെസ്സി ഒരിക്കലും പരിശീലനം തേടുന്നത് താൻ കണ്ടിട്ടില്ലെന്നും ടെവസ് പറയുന്നു. അതേസമയം റൊണാൾഡോ സ്വന്തം കഴിവുകൾ വികസിപ്പിക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും ടെവസ് പറഞ്ഞു. കഠിനമായി അധ്വാനിക്കുന്നത് റൊണാൾഡോക്കു പതിവാണെന്നും പരിശീലനത്തിനായി എന്നും നേരത്തെയെത്തുന്ന താരമാണ് റൊണാൾഡോയെന്നും ടെവസ് പറഞ്ഞു. പത്തുവർഷക്കാലമായി ഫുട്ബാൾ രംഗത്ത് വെന്നിക്കൊടി പാറിച്ചുകൊണ്ട് കുതിക്കുന്ന താരങ്ങളാണിരുവരും.