By Web Desk.20 05 2022
ബാങ്കോക്ക്: ഇന്ത്യയുടെ പി.വി സിന്ധു തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെയാണ് സിന്ധു തകര്‍ത്തത്.
മൂന്ന് ഗെയിമുകള്‍ നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ യമാഗുച്ചിയെ 21-15, 20-22, 21-13 എന്ന സ്കോറിനാണ് സിന്ധു മറികടന്നത്. 51 മിനിറ്റുകള്‍ക്കുള്ളില്‍ സിന്ധു ജയിച്ചുകയറി.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ചൈനയുടെ ചെന്‍ യുഫെയ് ആണ് സിന്ധുവിന്റെ എതിരാളി.