തായ്‌ലൻഡ് ഓപ്പൺ: സൈനയ്ക്കും, ശ്രീകാന്തിനും ജയം, സായ് പ്രണീത് പുറത്ത്

By സൂരജ് സുരേന്ദ്രൻ .13 01 2021

imran-azhar

 

 

ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സൈന നെഹ്‌വാളും, കിദംബി ശ്രീകാന്തും രണ്ടാം റൗണ്ടിൽ കടന്നു.

 

സൈന മലേഷ്യയുടെ കിസോണ സെൽവാഡുറെക്കെതിരെ 21-15, 21-15 എന്ന സ്കോറിനാണ് ജയം സ്വന്തമാക്കിയത്.

 

അതേസമയം പുരുഷ വിഭാഗത്തിൽ സൗരഭ് വർമയെ 21-12, 21-11 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്.

 

അതേസമയം പുരുഷവിഭാഗത്തിൽ ബി.സായ് പ്രണീത് ആതിഥേയ താരം കാന്റഫൺ വാങ്ചറോനോടു തോറ്റു (16–21, 10–21).

 

മിക്സ്ഡ് ഡബിൾസിൽ സാത്വിക് സാ‍യ്‌രാജ് രങ്കിറെഡ്ഡി–അശ്വിനി പൊന്നപ്പ സഖ്യം 21–11, 27–29, 21–16ന് ഇന്തൊനീഷ്യയുടെ ഹഫീസ് ഫൈസൽ–ഗ്ലോറിയ വിഡാജ സഖ്യത്തിനെതിരെ ജയിച്ചു.

 

OTHER SECTIONS