തായ്‌ലൻഡ് ഓപ്പൺ: കോവിഡ് വലയത്തിൽ ഇന്ത്യൻ താരങ്ങൾ

By Sooraj Surendran.12 01 2021

imran-azhar

 

 

ബാങ്കോക്ക്: ബാങ്കോക്കിൽ നടക്കുന്ന തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ താരങ്ങൾ കോവിഡ് ഭീഷണിയിൽ. സൈന നെവാളിനും, എച്ച് എസ് പ്രണോയിക്കും കോവിഡ് സ്ഥിരീകരിച്ചു.

 

ഇവർ ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.  പോസിറ്റീവ് റിപ്പോര്‍ട്ട് കാണിക്കാതെയാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലാക്കിയതെന്നാരോപിച്ച് ട്വിറ്ററിലൂടെ സൈനയും രംഗത്തെത്തി.

 

മത്സരത്തിന് അഞ്ച് മണിക്കൂര്‍ മുമ്പ് നല്‍കേണ്ട റിപ്പോര്‍ട്ട് വാം അപ് ചെയ്യുമ്പോഴാണ് നല്‍കിയതെന്നും സൈന പറയുന്നു. അതേസമയം തന്നെ നാല് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെന്നാണ് കിദംബി ശ്രീകാന്ത് പറയുന്നത്.

 

ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് കരോലിന മരിനും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

അത്‌ലറ്റുകള്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണമാണ് നല്‍കുന്നത് എന്നായിരുന്നു മരിന്റെ ആരോപണം. കായിക താരങ്ങള്‍ ഇവിടെ എത്തിയത് മികച്ച ടൂര്‍ണമെന്റിന്റെ ഭാഗമാകാനാണ്.

 

OTHER SECTIONS