തോമസ് ജോര്‍ജ് കരിന്പനാല്‍ റെക്കാഡ് നേട്ടം ആവര്‍ത്തിക്കുന്നു

By praveen prasannan.28 Aug, 2017

imran-azhar

ചെന്നൈ: ഷൂട്ടിംഗില്‍ റെക്കാഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന തോമസ് ജോര്‍ജ് കരിന്പനാല്‍ പ്രകടനം ആവര്‍ത്തിച്ചു. ഒന്പതാമത് ദക്ഷിണമേഖല ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പില്‍ താരം രണ്ട് റെക്കാഡുള്‍പ്പെടെ ഏഴ് മെഡലുകളാണ് സ്വന്തമാക്കിയത്.

മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് തോമസ് ജോര്‍ജ് കരിന്പനാല്‍ തിളങ്ങിയത്. 25 മീറ്റര്‍ സ്പോര്‍ട്ട് പിസ്റ്റല്‍(ജൂനിയര്‍), 25 മീറ്റര്‍ സ്റ്റാന്‍ഡേഡ് പിസ്റ്റല്‍(ജൂനിയര്‍) ഇനങ്ങളില്‍ റെക്കാഡോടെയാണ് സ്വര്‍ണ്ണം നേടിയത്.

25 മീറ്റര്‍ സെന്‍റര്‍ ഫയര്‍ പിസ്റ്റല്‍(ജൂനിയര്‍) ഇനത്തിലും സ്വര്‍ണ്ണം നേടി. 25 മീറ്റര്‍ സെന്‍റര്‍ ഫയര്‍ പിസ്റ്റല്‍(സീനിയര്‍), 25 മീറ്റര്‍ സ്റ്റാന്‍ഡേഡ് പിസ്റ്റല്‍ (ജൂനിയര്‍), പത്ത് മീറ്റര്‍ എയര്‍ പിസ്റ്റല്‍ ( പുരുഷ ജൂനിയര്‍) ടീം ഇനങ്ങളില്‍ വെങ്കല നേട്ടത്തിനും ഉടമയായി.

പത്ത് മീറ്റര്‍ എയര്‍ പിസ്റ്റല്‍(സീനിയര്‍) ടീം ഇനത്തില്‍ വെള്ളി നേട്ടത്തിലും പങ്കാളിയായി. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം തോമസ് ജോര്‍ജ് കരിന്പനാലിന്‍റെ ഇഷ്ട ഇനമായ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റല്‍ മല്‍സരങ്ങള്‍ റദ്ദാക്കിയത് മൂലം അല്‍പം നിരാശയും താരത്തിനുണ്ടായി. ഈ ഇനത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മേഖല റെക്കാഡുകള്‍ തോമസ് ജോര്‍ജ് കരിന്പനാലിന്‍റെ പേരിലാണ്.

തമിഴ്നാട് മുഖ്യമന്ത്രി  എടപ്പാടി പളനി സ്വാമിയാണ് മെഡലുകള്‍ സമ്മാനിച്ചത്

OTHER SECTIONS