റോബര്‍ട്ടോ കാര്‍ലോസിന് 3 മാസം തടവ്

By praveen prasannan.26 Aug, 2017

imran-azhar

റിയോ ഡി ജനീറോ: മക്കള്‍ക്ക് ചെലവിന് നല്‍കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ മുന്‍ ഫുട്ബാള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് മൂന്ന് മാസം തടവ്. മുന്‍ ഭാര്യ ബാര്‍ബറ തേളറുമായി പിരിഞ്ഞപ്പോള്‍ മക്കളുടെ ചെലവിനായി 15, 148 പൌണ്ട് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഈ ബന്ധത്തില്‍ രണ്ട് മക്കളാണ് റോബര്‍ട്ടോ കാര്‍ലോസിനുള്ളത്. അതേസമയം സാന്പത്തികമായി തകര്‍ന്നതിനാല്‍ ഇത്രയും തുക നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് തടവുശിക്ഷ ലഭിക്കാന്‍ കാരണമായത്.

കാര്‍ലോസ് 2012ലാണ് രാജ്യാന്തര ഫുട്ബാളില്‍ നിന്നും വിമരമിച്ചത്. ബ്രസീലിന് വേണ്ടി 125 മല്‍സരങ്ങള്‍ കളിക്കുകയും 11 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

റയല്‍ മാഡ്രിഡ്, അത്ലറ്റികോ മിനെരിയോ, പാല്‍മെരിസ് ഇന്‍റര്‍ മിലാന്‍, ഫെനര്‍ബാഷെ, കോറിന്ത്യന്‍സ് എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.