ഇംഗ്‌ളണ്ട് പര്യടനത്തിനുളള പാക് ടീമിലെ 3 താരങ്ങള്‍ക്ക് കോവിഡ്

By praveenprasannan.22 06 2020

imran-azhar


ലണ്ടന്‍ : ഇംഗ്ലണ്ട് പര്യടനത്തിന് യാത്ര തിരിക്കാനിരിക്കെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിന്റെ ആഘാതത്തിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡും ആരാധകരും. ടെസ്റ്റ് ടീമിലെ പാകിസ്ഥാന്‍ താരങ്ങളായ ശദാബ് ഖാന്‍, ഹാരിസ് റൗഫ്, ഹൈദര്‍ അലി എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്ത ഞായറാഴ്ച ടീം ലണ്ടനിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് സംഭവം.


ഈ സാഹചര്യത്തില്‍ താരങ്ങള്‍ ലണ്ടനിലേക്ക് തിരിക്കുന്നതിന് മുന്നേ രണ്ട് തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തും.താരങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. പരിശോധിച്ചപ്പോള്‍ മാത്രമാണ് രോഗമുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. അതിനിടെ കോവിഡ് പരിശോധന നടത്തിയ ഇമാദ് വസിം, ഉസ്മാന്‍ ഷിന്‍വാരി എന്നിവര്‍ക്ക് ഫലം നെഗറ്റീവാണ്.


ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തിലാണ് പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് പരമ്പര.

 

OTHER SECTIONS