രണ്ടാം ഒളിമ്പിക്‌സ് സ്വര്‍ണം ഉറപ്പിച്ച് ഇന്ത്യ; ബോക്‌സിംഗില്‍ ലവ്‌ലിന സെമിയില്‍

By Web Desk.30 07 2021

imran-azhar

 


ടോക്യോ: മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ചു. ബോക്സിങ്ങില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ കടന്നു.

 

ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് (41) ലവ്ലിന സെമിയിലേക്ക് എത്തിയത്. നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്ലിന പരാജയപ്പെടുത്തിയത്.

 

ആദ്യ റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാടിയ ലവ്ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടില്‍ ആധിപത്യം പുലര്‍ത്തിയ ലവ്ലിന 5-0നാണ് രണ്ടാം റൗണ്ട് സ്വന്തമാക്കിയത്. പിന്നാലെ മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയ്ക്കായി മെഡല്‍ ഉറപ്പാക്കുകയായിരുന്നു.

 

2018, 2019 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കല മെഡല്‍ ജേതാവാണ് ലവ്ലിന

 

 

 

OTHER SECTIONS