ടേബിള്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് ജയം; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

By Web Desk.24 07 2021

imran-azhar

 

ടോക്യോ: വനിതാ വിഭാഗം സിംഗിള്‍സ് ടേബിള്‍ ടെന്നിസിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് വിജയം. ബ്രിട്ടണിന്റെ ഹോ ടിന്‍ ടിന്നിനെയാണ് ബത്ര പരാജയപ്പെടുത്തിയത്.

 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബത്രയുടെ വിജയം. സ്‌കോര്‍: 11-7, 11-6, 12-10, 11-9. ആദ്യ രണ്ട് സെറ്റുകള്‍ അനായാസം നേടിയ ഇന്ത്യന്‍ താരം രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും പരുങ്ങി. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് മണിക ബത്ര. മത്സരം വെറും 30 മിനിട്ടുകൊണ്ട് അവസാനിച്ചു.

 

മിക്‌സഡ് ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ നിന്നും മണിക ബത്ര പുറത്തായിരുന്നു. ബത്ര - ശരത് കമല്‍ ഖ്യം ചൈനീസ് തായ്‌പേയിയോട് തോറ്റാണ് പുറത്തായത്.

 

 

 

 

OTHER SECTIONS