മാനസിക സമ്മര്‍ദ്ദം; അമേരിക്കയുടെ സിമോണ്‍ ബൈല്‍സ് ജിംനാസ്റ്റിക്സ് വ്യക്തിഗത ഫൈനലില്‍ നിന്നും പിന്മാറി; പിന്തുണ നൽകി യു.എസ്.എ ജിംനാസ്റ്റിക്സ്

By sisira.28 07 2021

imran-azhar

 

 


ടോക്യോ: ചൊവ്വാഴ്ച നടന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിനിടെ മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് പിന്മാറിയ അമേരിക്കയുടെ സിമോണ്‍ ബൈല്‍സ് വ്യാഴാഴ്ച നടക്കാനിരിക്കുന്ന വ്യക്തിഗത ഫൈനലില്‍ നിന്നും പിന്മാറി.

 

മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് താരത്തിന്റെ പിന്മാറ്റമെന്ന് യു.എസ്.എ ജിംനാസ്റ്റിക്സ് അറിയിച്ചു.

 

അതേസമയം അടുത്തയാഴ്ച നടക്കാനിരിക്കുന്ന നാല് വ്യക്തിഗത ഫൈനലുകളിലും പങ്കെടുക്കുമോ എന്ന കാര്യം ബൈല്‍സ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

 

താരത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കാനുള്ള അവരുടെ ധൈര്യത്തിന് കൈയടിക്കുന്നുവെന്നും യു.എസ്.എ ജിംനാസ്റ്റിക്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

OTHER SECTIONS