ടോക്യോ ഒളിമ്പിക്സ്: സായ് പ്രണീത് പുറത്ത്

By സൂരജ് സുരേന്ദ്രന്‍.28 07 2021

imran-azhar

 

 

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷ സായ് പ്രണീത് പുറത്ത്. ഗ്രൂപ്പ് മത്സരത്തിലാണ് താരം പുറത്തായത്.

 

നെതര്‍ലന്റ്‌സ് താരം മാര്‍ക് കാല്‍ജോവിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണീതിന്റെ പരാജയം.

 

സ്‌കോര്‍: 21-14, 21-14. ആദ്യ സിംഗിള്‍സ് മത്സരത്തിലും സായ് പ്രണീത് ഇസ്രായേല്‍ താരം മിഷ സില്‍ബെര്‍മാനോട് പരാജയമേറ്റുവാങ്ങിയിരുന്നു.

 

അതേസമമയം ഇടിക്കൂട്ടിൽ നിന്നും ഇന്ത്യ മറ്റൊരു മെഡൽ നേട്ടം കൂടി പ്രതീക്ഷിക്കുന്നുണ്ട്.

 

ഇന്ത്യന്‍ വനിതാ ബോക്സിംഗ് താരം പൂജാ റാണിക്ക് ഒരു മത്സരം കൂടി ജയിക്കാനായാൽ സെമിയില്‍ കടക്കാം.

 

75 കിലോഗ്രാം മിഡില്‍വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐഷര്‍ക്ക് ചായിബായെ പൂജ റാണി പരാജയപ്പെടുത്തിയിരുന്നു.

 

OTHER SECTIONS