ബോക്‌സിംഗില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍; അമ്പെയ്ത്തില്‍ അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍

By Web Desk.29 07 2021

imran-azhar

 


ടോക്യോ: ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷന്മാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്ഥാന്റെ ബഖോദിര്‍ ജലോലൊവ് ആണ് സതീഷിന്റെ എതിരാളി.

 

ഒളിമ്പിക്‌സ് പുരുഷന്മാരുടെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിലവിലെ ഒളിമ്പിക്‌സ് ജേതാവും ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയന്‍ താരം ഓ ജിന്‍ ഹ്യെക്കിനെ 6-5 എന്ന സ്‌കോറിനു കീഴടക്കിയാണ് അതാനു ദാസ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.

 

 

 

 

 

 

 

OTHER SECTIONS