ടോക്യോ ഒളിമ്പിക്സ്: ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം

By സൂരജ് സുരേന്ദ്രന്‍.25 07 2021

imran-azhar

 

 

ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ദീപശിഖ കത്തിച്ച ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് ആദ്യ മത്സരത്തിൽ തന്നെ വിജയം. ചൈനീസ് താരം സായ്‌സെ സെംഗിനെ തുടർച്ചയായ സെറ്റുകളിലാണ് നവോമി പരാജയപ്പെടുത്തിയത്.

 

6-1, 6-4 എന്നിങ്ങനെയാണ് സ്‌കോർ. ഫ്രഞ്ച് ഓപ്പണിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷമാണ് നവോമി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്.

 

എന്നിരുന്നാലും ഒളിമ്പിക് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. ആദ്യ സെറ്റിൽ 6-1 നാണ് നവോമി സ്വന്തമാക്കിയത്.

 

ഒളിംപിക്‌സ് ബാഡ്മിന്റന്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ പി.വി. സിന്ധുവിന് വിജയത്തുടക്കം.

 

ആദ്യ റൗണ്ടില്‍ ഇസ്രയേലിന്റെ സെനിയ പോളികാര്‍പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു വീഴ്ത്തിയത്.

 

58ാം റാങ്കുകാരിയായ സെനിയയ്ക്കെതിരെ 21-7, 21-10 എന്ന സ്‌കോറിനാണ് ആറാം സീഡ് സിന്ധുവിന്റെ വിജയം.

 

സിന്ധു അടുത്ത റൗണ്ടില്‍ ഹോങ്കോങ്ങിന്റെ ലോക 34ാം നമ്പര്‍ താരം യി ങാന്‍ ചുങ്ങിനെ നേരിടും.

 

OTHER SECTIONS