കോവിഡ് 19: ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെച്ചു

By Sooraj Surendran.24 03 2020

imran-azhar

 

 

ടോക്കിയോ: കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെച്ചു. 2021 ലേക്ക് ഒളിമ്പിക്സ് മാറ്റിവെച്ചിരിക്കുന്നതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ജപ്പാനും രാജ്യാന്തര ഒളിമ്പിക്സ് സമിതിയും തമ്മിൽ ധാരണയിലെത്തി ശേഷമാണ് പ്രഖ്യാപനമുണ്ടായത്. 2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്സ് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. താരങ്ങളുടെ സുരക്ഷയെ മുൻനിർത്തി കാനഡ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ഒളിമ്പിക്സ് നടത്തിപ്പിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ജപ്പാന് നാലാഴ്ചത്തെ സമയം നൽകിയിരിന്നു. തുടർന്ന് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി (ഐഒസി) പ്രസിഡന്‍റ് തോമസ് ബാച്ചും ഷിൻസോ ആബെയും ടെലിഫോൺ മുഖേന ചർച്ച നടത്തിയതിനു ശേഷമാണ് തീരുമാനം ആബെ അറിയിച്ചത്.

 

OTHER SECTIONS