കനത്ത മഴ: ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് വൈകുന്നു

By Sooraj Surendran.17 07 2020

imran-azhar

 

 

മാഞ്ചസ്റ്റർ: കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് വൈകുന്നു. കനത്ത മഴ കാരണം കളിക്കാർ പരിശീലനത്തിന് പോലും മൈതാനത്തേക്ക് ഇറങ്ങിയിട്ടില്ല. മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്ന് കളത്തിലിറങ്ങാനിരുന്നത്. മാര്‍ക്ക് വുഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോ ഡെന്‍ലി എന്നിവർ ടീമിൽ നിന്നും പുറത്തായി. പകരം സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍, ഓലി റോബിന്‍സണ്‍ എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച ജോഫ്രാ അർച്ചർ ടോസിന് മുൻപാണ് ടീമിൽ നിന്നും പുറത്തായത്. സതാംപ്ടണില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു. ജോ റൂട്ട്(ക്യാപ്റ്റന്‍), ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ലര്‍, ജാക് ക്രോളി, സാം കറന്‍, ഓലി പോപ്, ഓലി റോബിന്‍സണ്‍, ഡോം സിബ്ളി, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്. എന്നിവരടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ ടീം.

 

OTHER SECTIONS