പരിശീലനത്തിനിടെ 20 കാരിയായ ബോക്‌സര്‍ കുഴഞ്ഞുവീണ് മരിച്ചു

By ANJU.04 07 2019

imran-azhar

കൊല്‍ക്കത്ത: പരിശീലനത്തിനിടെ 20കാരിയായ ബോക്‌സര്‍  കുഴഞ്ഞുവീണ് മരിച്ചു. ദേശീയ ടൂര്‍ണ്ണമെന്റുകളില്‍ മത്സരിച്ചിട്ടുള്ള ജ്യോതി പ്രധാന്‍ ആണ് ഭവാനിപുര്‍ ബോക്‌സിംഗ് അസോസിയേഷനിലെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

 

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

OTHER SECTIONS