ബ്രസീൽ ഫുട്ബോളിന് ട്രംപിന്റെ പരിഹാസം; തിരിച്ചടിച്ച് ടിറ്റെ

By Sooraj Surendran.12 Sep, 2018

imran-azhar

 

 

ബ്രസീൽ ഫുട്ബോളിനെ പരസ്യമായി കളിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിഫ വേൾഡ് കപ്പിൽ ബ്രസീൽ ക്വാട്ടർ ഫൈനലിൽ ബെൽജിയത്തോട് പരാജയപ്പെട്ടിരുന്നു. ഫിഫ പ്രസിഡന്റ് ഇൻഫാൻറിനോ വൈറ്റ് ഹൗസിൽ നടത്തിയ സന്ദർശന വേളയിലാണ് ടട്രംപ് ബ്രസീൽ ഫുട്ബോളിനെ പരസ്യമായി കളിയാക്കിയത്. ട്രംപിന്റെ പരസ്യ പരിഹാസത്തിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കാനറി പരിശീലകനായ ടിറ്റെ. ടിറ്റെ ട്രംപിന്റെ പരിഹാസത്തിന് മറുപടി നൽകിയത് അഞ്ച് പ്രാവശ്യം ലോക കിരീടം നേടിയ ടീമാണ് ബ്രസീൽ,അതേസമയം അമേരിക്ക ഫുട്ബോളിന് ഇതുവരെ ലോകകപ്പിലേക്ക് യോഗ്യത നേടാൻ പോലും കഴിഞ്ഞിട്ടില്ല. ബ്രസീലിനോട് സൗഹൃദ മത്സരങ്ങളിൽ പോലും അമേരിക്കക്ക് ജയിക്കാനായിട്ടില്ലെന്നുമാണ്. പ്രമുഖ മാധ്യമത്തോടാണ് ട്രംപിനെതിരെ ടിറ്റെ പ്രതികരിച്ചത്. നിലവിൽ സാവദോറിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബ്രസീൽ കാഴ്ചവെച്ചതെന്നും ടിറ്റെ പ്രതികരിച്ചു.

OTHER SECTIONS